ബി.ആർ.സി. കുട നിർമ്മാണ പരിശീലനം

Thursday 28 December 2023 8:34 PM IST

പിലിക്കോട്: ഭിന്നശേഷിക്കാരായ കുരുന്നുകളുടെ അമ്മമാർക്ക് വരുമാനമാർഗ്ഗമെന്ന നിലയിൽ കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. എസ്.എസ്.എ ചെറുവത്തൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിലാണ് ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ബി.ആർ.സി യിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ നേതൃത്വത്തിൽ പരിശീലനമൊരുക്കിയത്. ഗുണനിലവാരമുള്ള കുടകൾ വീടുകൾ കേന്ദ്രീകരിച്ചാണ് നിർമ്മിക്കുന്നത്.ബി.ആർ.സി യിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സി ആർ.സി കോർഡിനേറ്റർമാർ, ട്രെയിനർമാർ എന്നിവർ നിർമ്മിക്കുന്ന കുടകളിൽ നിന്നുള്ള വരുമാനം ബി.ആർ.സി പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. ചെറുവത്തൂർ ബി.പി.സി എം.സുനിൽകുമാർ കുടകളുടെ വിൽപ്പനോദ്ഘാടനം നിർവഹിച്ചു.ബി.ആർ.സി ട്രെയിനർ പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.പി.സരോജിനി, സി സുമ, വി.വി.രാധ, കെ.വി.ഉഷ, എം.ഗിരിജ,പി.സന്ധ്യ, കെ.വി.ശ്രീജ, എ.പി.ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം .

Advertisement
Advertisement