പൂർവ്വ വിദ്യാർത്ഥി സംഗമം

Saturday 30 December 2023 12:57 AM IST

അമ്പലപ്പുഴ: തകഴി ഡി.ബി.എച്ച്.എസ് 83 ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഗമം നടന്നു. അദ്ധ്യാപകരായ രവീന്ദ്രൻ നായർ , വസന്തകുമാരി , വിജയലക്ഷ്മി , സുധാമണി , ഗൗരിക്കുട്ടീയമ്മ , പ്രഭ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂളിന് സമർപ്പിക്കുന്ന നിരീക്ഷണ ക്യാമറ സന്തോഷ്‌ കേളമംഗലം എച്ച്.എം പ്രഭക്ക് കൈമാറി. കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും സംഗമത്തിന്റെ ഭാഗമായി നടന്നു. അനിൽ,ബാബു മാത്യു, ആർ.അജയൻ , ജീവാനന്ദ്, പ്രകാശ്, സോമൻ, ലക്ഷ്മണൻ പിള്ള, എൻ. അശോക് കുമാർ , സതീശൻ, ഓമനക്കുട്ടൻ, സുഭാഷ്, സുബാസ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement