ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം
നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലായ തനൂജയെയാണ് നടൻ ജീവിതപങ്കാളിയാക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരും പ്രണയത്തിലായിരുന്നു.
ഈ വർഷം തന്നെ വിവാഹമുണ്ടായേക്കും. തനൂജ തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഷൈൻ ടോമിന്റെ രണ്ടാം വിവാഹമാണിത്. മുമ്പ് തനൂജയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് നടൻ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ തനൂജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നും, ഉടൻ വിവാഹമുണ്ടാകുമെന്നുമൊക്കെ ഊഹാപോഹങ്ങളുണ്ടായി.
ഇതിനിടയിൽ ഷൈൻ ടോം തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തനൂജയ്‌ക്കൊപ്പമെത്തിയിരുന്നു. ആരാണെന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് തനു എന്നാണ് കുട്ടിയുടെ പേരെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.