അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു

Wednesday 03 January 2024 12:56 AM IST

മൗമേർ: കിഴക്കൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വ സ്‌ഫോടനത്തെ തുടർന്ന് 2,000-ത്തിലധികം താമസക്കാരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ മൗണ്ട് ലെവോടോബി ലാക്കി-ലാക്കിയിലാണ് തിങ്കളാഴ്ച സ്‌ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച അഗ്നിപർവ്വതത്തിൽ നിന്ന് മറ്റൊരു സ്ഫോടനം അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്,

സ്ഫോടനങ്ങളിൽ നിന്നുള്ള അഗ്നിപർവ്വത ചാരം ലെവോടോബി ലക്കി-ലാക്കി പർവതത്തിന് സമീപമുള്ള രണ്ട് ഉപജില്ലകളെ ബാധിച്ചു, 2,200 ൽ അധികം താമസക്കാരെ പ്രാദേശിക സർക്കാരുകൾ സ്ഥാപിച്ച താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റി. കഴിഞ്ഞ മാസം സുമാത്ര ദ്വീപിലെ മൗണ്ട് മെറാപ്പി പൊട്ടിത്തെറിക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്തോനേഷ്യയിൽ ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങളുണ്ട്.

Advertisement
Advertisement