ചക്ക വേവിച്ച് കൊടുത്തില്ല; 65കാരിയായ അമ്മയെ തല്ലിച്ചതച്ച് ഇരുകൈകളും തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

Sunday 07 January 2024 2:24 PM IST

പത്തനംതിട്ട: ചക്ക വേവിച്ച് കൊടുക്കാത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ സരോജിനിക്ക് (65) നേരെയായിരുന്നു മകൻ വിജേഷിന്റെ (36) ആക്രമണം. സരോജിനിയുടെ ഇരുകൈകളും വിജേഷ് തല്ലിയൊടിച്ചു. ഇവരുടെ തലയ്ക്കും നടുവിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സരോജിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ചക്ക വേവിച്ച് കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലക്കമ്പുപയോഗിച്ച് മർദ്ദിച്ചതുമെന്നാണ് പൊലീസ് പറയുന്നത്.