വിമാന യാത്രക്കാര്‍ക്ക് കോളടിച്ചു! വമ്പന്‍ പ്രഖ്യാപനം നടത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

Sunday 07 January 2024 7:59 PM IST

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഡല്‍ഹി, മുംബയ് ഒപ്പം കേരളത്തിലെ ചില വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക് കുറയ്ക്കാനാണ് തീരുമാനം. ടിക്കറ്റിന്റെ നിരക്കില്‍ ഇനി മുതല്‍ ഇന്ധന ചാര്‍ജ് ഈടാക്കില്ലെന്നാണ് വിമാനക്കമ്പനിയുടെ പ്രഖ്യാപനം.

ഇന്‍ഡിഗോയുടെ പ്രഖ്യാപനത്തോടെ ടിക്കറ്റ് നിരക്കില്‍ നാല് ശതമാനം വരെ കുറവ് ലഭിക്കും യാത്രക്കാര്‍ക്ക്. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കുറഞ്ഞതോടെയാണ് യാത്രക്കാര്‍ക്കും ഇളവ് നല്‍കാന്‍ ഇന്‍ഡിഗോ തീരുമാനിച്ചത്.

2023 ഒക്ടോബറില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് ചാര്‍ജിലും വര്‍ധന ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ഇന്ധന വിലയില്‍ ഇനിയും മാറ്റമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടായേക്കാമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.