ജലവിതരണം പുനഃസ്ഥാപിച്ചു

Monday 08 January 2024 3:06 AM IST

തിരുവനന്തപുരം: സ്മാർട്ട് റോഡ് നിർമ്മാണത്തിനിടെ പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുൻവശത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിച്ചു. ഇന്നലെ പുലർച്ചെ 4ഓടെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിച്ചത്.

മൂന്ന് മീറ്ററോളം നീളത്തിൽ 350 എം.എം എം.എസ് പൈപ്പ് മാറ്റിയിട്ടു. ആറ് മണിയോടെ ജനങ്ങൾക്ക് വെള്ളം ലഭിച്ചുതുടങ്ങി. പാളയം,എം.ജി റോഡ്, സ്റ്റാച്യു, സെക്രട്ടേറിയറ്റ്, തമ്പാനൂർ, ആയുർവേദ കോളേജ്, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാറ്റൂർ, പേട്ട, പാൽകുളങ്ങര, ആനയറ, ചാക്ക, ആൾ സെയിന്റ്സ്, വെട്ടുകാട്,ശംഖുംമുഖം പ്രദേശങ്ങളിൽ ഇന്നലെ രാവിലെ മുതൽ കുടിവെള്ളം മുടങ്ങിയിരുന്നു.വെള്ളിയാഴ്ച രാത്രിയോടെ ജെ.സി.ബി കൊണ്ട് കുഴിയെടുക്കുന്നതിനിടെയാണ് ജനറൽ ആശുപത്രി,വഞ്ചിയൂർ,ശംഖുംമുഖം ഭാഗത്തേക്കുള്ള 350 എം.എം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയത്. 50 വർഷം പഴക്കമുള്ള പൈപ്പാണിത്.

Advertisement
Advertisement