യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള സുമുഖനായ സ്വവര്‍ഗാനുരാഗി, യൂറോപ്യന്‍ ശക്തിയുടെ പ്രധാനമന്ത്രിപദത്തിലേക്ക് 34കാരന്‍

Tuesday 09 January 2024 7:07 PM IST

പാരീസ്: 34കാരനായ ഗബ്രിയേല്‍ അറ്റാലിനെ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് അറ്റാലിനെ മാക്രോണ്‍ പ്രധാനമന്തിയാക്കിയിരിക്കുന്നത്. ജൂണിലെ യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ ഈ നീക്കം വലിയ ചലനങ്ങളുണ്ടാക്കില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പെന്‍ഷന്‍ ഇമിഗ്രേഷന്‍ നയങ്ങളിലെ തിരിച്ചടി മറികടക്കാന്‍ സഹായിച്ചേക്കുമെന്ന പ്രതീക്ഷ മാക്രോണിനുണ്ട്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ വക്താവെന്ന നിലയില്‍ അറ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ മതിപ്പുള്ളതായിരുന്നു. അഭിപ്രായ സര്‍വേകളില്‍ വളരെ പിന്നിലാണ് മാക്രോണിന്റെ പാര്‍ട്ടി ഇപ്പോള്‍.

ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഗബ്രിയേല്‍ അറ്റാല്‍. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നു മുമ്പ് അറ്റാല്‍. 2017ല്‍ മാക്രോണ്‍ എപ്രകാരമായിരുന്നുവോ അതിനെ അനുസ്മരിപ്പിക്കുകയാണ് ഗബ്രിയേല്‍ അറ്റാലെന്ന് എംപിയായ പാട്രിക് വിഗ്നാല്‍ അഭിപ്രായപ്പെടുന്നു.

മാക്രോണിന് സമാനമായി യുവാക്കള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാന്‍ അറ്റാലിനും കളിയുമെന്നും വിഗ്നാല്‍ പ്രതീക്ഷ പങ്കുവച്ചു. മാക്രോണ്‍ - അറ്റാല്‍ ദ്വയത്തിന്റെ സഖ്യം പാര്‍ട്ടിക്കും സര്‍ക്കാരിനും പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു.

Advertisement
Advertisement