"മാദകറാണി, അടുത്ത സിൽക്ക് സ്‌മിതയാകേണ്ടയാളാണ് ഹണി റോസ്" ; വിവാദ പരാമർശവുമായി ആറാട്ടണ്ണൻ, കേസെടുക്കണമെന്ന് ആരാധകർ

Wednesday 10 January 2024 3:50 PM IST

മോഹൻലാലിന്റെ 'ആറാട്ടിന്റെ' റിവ്യു പറഞ്ഞതുമുതലാണ് സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനായത്. 'ആറാട്ടണ്ണൻ' എന്നറിയപ്പെടുന്ന ഇയാൾ പിന്നീട് പുറത്തിറങ്ങിയ സിനിമകളുടെ റിവ്യു പറഞ്ഞും താരങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി.

നടി ഹണി റോസിനെ പരിചയപ്പെടുന്ന വീഡിയോ അടുത്തിടെ സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എഴുന്നേറ്റ് നിന്ന് ആറാട്ടണ്ണന് ഷേക്ക് ആൻഡ് കൊടുക്കുന്ന നടിയുടെ വീഡിയോയായിരുന്നു വൈറലായത്. ഇതിനുപിന്നാലെ ഹണി റോസിനെക്കുറിച്ച് ആറാട്ടണ്ണൻ പറഞ്ഞ അശ്ലീലമായ കാര്യങ്ങൾ വിവാദമായിക്കൊണ്ടിരിക്കുകയാണ്.

'ഹണി റോസ് വളരെ ഹോട്ടാണ്, സെക്സിയാണ്. മാദകറാണിയാണ്. അങ്ങനത്തെ റോളുകളാണ് ഹണി റോസ് ചെയ്യുന്നത്. അടുത്ത സിൽക്ക് സ്‌മിതയാകേണ്ടയാളാണ് ഹണി റോസ്. മാദക റാണി.യുവാക്കളുടെ ഹരമാണ് ഹണി റോസ്. ഹോട്ട് ആൻഡ് സെക്സി.'- എന്നൊക്കെയാണ് ആറാട്ടണ്ണൻ പറയുന്നത്. തുടങ്ങി വളരെ അശ്ലീലമായ കാര്യങ്ങളും ഇയാൾ സംസാരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ സന്തോഷ് വർക്കി വീഡിയോ ഡിലീറ്റ് ചെയ്‌തു. ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് ഹണി റോസിന്റെ ആരാധകർ ആവശ്യപ്പെടുന്നത്.