മോഷണക്കേസിൽ മദ്ധ്യവയസ്‌കൻ അ​റസ്റ്റിൽ

Sunday 14 January 2024 8:50 PM IST

ഏറ്റുമാനൂർ: മോഷണ കേസിൽ മദ്ധ്യവ​യ​സ്​കൻ അ​റ​സ്റ്റിൽ. കട്ടപ്പന ഇരട്ടയാർ വള്ളിച്ചിറ വീ​ട്ടിൽ ജോസിനെ (ജോ​സഫ്-62) ആണ് ഏറ്റുമാ​നൂർ പൊലീസ് അറസ്റ്റ് ചെയ്ത​ത്. ഏറ്റുമാനൂർ ജംഗ്ഷനിലുള്ള സുരേന്ദ്രപ്രസ്ഥം അപ്പാർട്ട്‌മെന്റ് എന്ന കെട്ടിടത്തിന്റെ ഓഫീസ് മുറിയിലെ മേശയ്ക്കുള്ളിൽ നിന്നും 5000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെത്തുടർന്ന് ഏറ്റുമാ​നൂർ പൊലീസ് കേ​സെ​ടുത്ത് ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടി​കൂടി. ഇയാൾക്ക് ഇടുക്കി, കഞ്ഞിക്കുഴി, കട്ടപ്പന, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലു​ണ്ട്. എസ്.ഐ സാഗർ, എ.എസ്.ഐമാരായ സജി,രാധാകൃഷ്ണൻ, വിൽസൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement