കെ.എം മാണിയുടെ ആത്മകഥ 25ന്

Wednesday 17 January 2024 1:08 AM IST

കോട്ടയം: കെ.എം.മാണിയുടെ ആത്മകഥ 25ന് നിയമസഭാ മന്ദിരത്തിലുള്ള ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കർഷകരെയും അധ്വാനവർഗത്തെയും ഹൃദയത്തിൽ ചേർത്തുനിർത്തിയ കെ.എം മാണിയുടെ ആത്മകഥ അര നൂറ്റാണ്ടിലേറെക്കാലം പുതിയ കേരളത്തെ സ്വാധീനിച്ച ഭരണനിർവഹണത്തിന്റെ നേർക്കാഴ്ചയാണ്.

Advertisement
Advertisement