സൂര്യാക്ഷരങ്ങൾ പ്രകാശനം ചെയ്തു

Monday 22 January 2024 12:06 AM IST
ആലിസ് തോമസിൻ്റെ കവിതാ സമാഹാരം സൂര്യാക്ഷരങ്ങൾ എഴുത്തുകാരൻ പ്രമോദ് കൂവേരി ഫാദർ ജിതിൻ വയലുങ്കലിന് നൽകി പ്രകാശനം ചെയ്യുന്നു

പ്രാപ്പൊയിൽ: ആലീസ് തോമസിന്റെ 40 കവിതകളുടെ സമാഹാരമായ സൂര്യാക്ഷരങ്ങൾ കക്കോട് ചെറുശ്ശേരി ഗ്രാമത്തിലെ നവപുരം മതാതീത ദേവാലയത്തിൽ വച്ച് പ്രകാശനം ചെയ്തു. തിരക്കഥാകൃത്തും കഥാകാരനുമായ പ്രമോദ് കൂവേരി ഗാന രചയിതാവും ഗായകനുമായ ഫാദർ ജിതിൻ വയലുങ്കലിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. എഴുത്തുകാരുടെ കൂട്ടായ്മയായ എഴുത്തുകൂട്ടം കക്കോട് നവപുരം ദേവാലയത്തിൽ സംഘടിപ്പിച്ച എഴുത്തകം എന്ന പേരിലുള്ള സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയത്. നവപുരം ദേവാലയത്തിന്റെയും ചെറുശ്ശേരി ഗ്രാമത്തിന്റെയും സ്ഥാപകനായ പ്രാപ്പൊയിൽ നാരായണൻ പുസ്തകം പരിചയപ്പെടുത്തി. അജിത്ത് കൂവോട് അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അഡ്വ. ഡെന്നി ജോർജ്, ഷിനോജ് കെ. ആചാരി, ശാന്തമ്മ ഫിലിപ്പ്, എഴുത്തുകാരി എം.എ. മുംതാസ് എന്നിവർ സംസാരിച്ചു. ആലീസ് തോമസ് മറുപടി പ്രസംഗം നടത്തി.

Advertisement
Advertisement