വികസിത് ഭാരത് സങ്കൽപ്പ് യാത്ര കൊടുങ്ങല്ലൂരിൽ

Wednesday 24 January 2024 12:00 AM IST

തൃശൂർ: വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ജില്ലയിലെ നഗര മേഖലകളിലൂടെയുള്ള പര്യടനത്തിന് കൊടുങ്ങല്ലൂർ നഗരസഭയിൽ സ്വീകരണം നൽകി. കൊടുങ്ങല്ലൂർ നഗരസഭാ പൊതുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലർമാരായ വിനീത ടിങ്കു, തങ്കമണി രാധാകൃഷ്ണൻ, സി. നന്ദകുമാർ, സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫിസർ അബ്ദു മനാഫ്, ഒല്ലുക്കര എഫ്.എൽ.സി കൺവീനർ ഇ.പി. സണ്ണി, ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ ടി.വി. ഉല്ലാസ്, എന്നിവർ സംസാരിച്ചു.

Advertisement
Advertisement