സർഗപ്രഭാ പുരസ്‌കാര സമർപ്പണം 26ന്‌

Wednesday 24 January 2024 12:00 AM IST

അന്നമനട: പരമൻ അന്നമനട ഫൗണ്ടേഷൻ രണ്ടാം സർഗപ്രഭാ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്. അന്നമനട കല്ലൂർ ചെമ്പിക്കാടത്ത് എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ 26ന് വൈകിട്ട് 6ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്‌കാര സമർപ്പണം നടത്തും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ജൂറി ചെയർമാൻ വിദ്യാധരൻ മാസ്റ്ററും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയും മുഖ്യാതിഥികളാകും. മത്സരവിജയികൾക്ക് ടി.യു. രാധാകൃഷ്ണൻ സമ്മാനങ്ങൾ നൽകും. മാള അരവിന്ദനെയും അനുസ്മരിക്കും. സംഗീതജ്ഞൻ പരമൻ അന്നമനടയുടെ സ്മരണാർത്ഥം സമഗ്ര സംഭാവനയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരം 25, 000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ്. ഫൗണ്ടേഷൻ ചെയർമാൻ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, സെക്രട്ടറി അന്നമനട ബാബുരാജ്, പ്രോഗ്രാം ചെയർമാൻ പി.കെ. കിട്ടൻ, പ്രോഗ്രാം കൺവീനർ കലാഭവൻ ഡെൻസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement