ചൈനയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 31 ആയി

Wednesday 24 January 2024 12:55 AM IST

ബീജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. അതേസമയം കാണാതായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇരുന്നൂറ് രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പർവത മേഖലയായ ഇവിടെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാക്കുകകയാണ്.

തിങ്കളാഴ്ച പുലർച്ചെ 5:51 നുണ്ടായ മണ്ണിടിച്ചിലുണ്ടായി, 18 വീടുകളിലെ 47 പേരെ കാണാതായതായിരുന്നു. തെക്ക് പടിഞ്ഞാറൻ നഗരമായ ഷാതോങ്ങിലെ രണ്ട് ഗ്രാമങ്ങളിൽ മണ്ണിടിച്ചിലുണ്ടായത്. 500 ഓളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.

Advertisement
Advertisement