റഷ്യൻ സൈനിക വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 65 യുക്രെയിൻ തടവുകാർ

Wednesday 24 January 2024 3:40 PM IST

മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്നു. അറുപത്തിയഞ്ച് യുക്രെയിൻ യുദ്ധ തടവുകാരെയും കൊണ്ട് പോയ ഐഎൽ76 മിലിട്ടറി ട്രാൻസ്‌പോർട്ട്‌ വിമാനമാണ് ബെൽഗൊറോഡ് മേഖലയിൽ തകർന്നുവീണത്.

ഇന്ന് ‌ഉച്ചയ്‌ക്കായിരുന്നു സംഭവം. പൈലറ്റിന്റെ നിയന്ത്രണം വിട്ട് വിമാനം ആൾത്താമസമുള്ള മേഖലയിലേക്ക് തകർന്നുവീഴുകയും അഗ്നിക്കിരയാകുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആറ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തടവുകാരെ കൈമാറാനായി കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.