വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒമ്പതാം ക്ലാസുകാരി ഗർഭിണി,​ പീഡിപ്പിച്ചത് സഹപാഠി,​ 14കാരനെതിരെ കേസെടുത്തു

Wednesday 24 January 2024 7:53 PM IST

പത്തനംതിട്ട : പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയായ 14കാരനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലുള്ള സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. 14കാരനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. നിരവധി തവണ പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസ് കണ്ടെത്തി.

കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ ബന്ധുക്കൾ ആദ്യം പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇരുവരും ഏറെക്കാലമായി ഒരേക്ലാസിൽ പഠിക്കുന്നവരും അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.