ഇറാക്കിൽ യു.എസ് വ്യോമാക്രമണം: 2 മരണം

Thursday 25 January 2024 7:03 AM IST

ബാഗ്ദാദ് : ഇറാക്കിൽ കതൈബ് ഹിസ്ബുള്ള അടക്കം ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ മൂന്ന് കേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മരണം. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഇറാക്കിലെ അൽ - അസദ് എയർ ബേസിന് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയായിട്ടായിരുന്നു യു.എസിന്റെ നീക്കം.

Advertisement
Advertisement