കർണാടകയിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം, രണ്ട് മലയാളികളടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം, ആറു പേർക്ക് പരിക്ക്
Sunday 28 January 2024 10:01 PM IST
ബംഗളുരു: കർണാടകയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നുപേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിലെ പടക്കനിർമ്മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു,
പടക്ക നിർമ്മാണ ശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയായ ബഷീറിന്റെ ഫാമിലാണ് പടക്ക നിർമ്മാണശാല ഉണ്ടായിരുന്നത്. പടക്കം നിർമ്മിച്ചിരുന്ന ചെറിയ കെട്ടിടം സ്ഫോടനത്തിൽ പൂർണമായി തകർന്നു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോളിഡ് ഫയർ വർക്ക് എന്ന പേരിൽ സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.