എസ്.ശ്രീകാന്തിന് ഫെലോഷിപ്പ്

Tuesday 30 January 2024 1:05 AM IST

കോട്ടയം : ഗ്രാമീണ പബ്ലിക്കേഷൻസിന്റെ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ഫെലോഷിപ്പ് അയ്മനം വല്യാട് സ്വദേശി എസ്.ശ്രീകാന്തിന്. അയ്യായിരം രൂപായും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഫെലോ​ഷിപ്പ്. കവിത, ജീവചരിത്രകൃതികൾ രചിച്ചതടക്കം മലയാള കവിതയിൽ തു​ടർച്ചയായി ദേശീയ തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ പരിഗണിച്ചാണ് പുരസ്‌ക്കാരം. എറണാകുളം പുതിയകാവ് മൈതാനിയിൽ മേയ് 25, 26. 27 തീയതികളിൽ നാഷണൽ മലയാളി ഫെഡറേഷനും ഗ്രാമീണ പബ്ലിക്കേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ച​ടങ്ങിൽ ഫെലോഷിപ്പ് സമ്മാനിക്കും. സാക്ഷരതാ മിഷൻ കോട്ടയത്തെ മലയാള അദ്ധ്യാപകനാണ്. വാണിയപ്പുരയിൽ വി.കെ സുഗതന്റെയും കനകമ്മ സുഗതന്റെയും മക​നാണ്.സഹോദരി : ശ്രീമോൾ മനു.

Advertisement
Advertisement