കിടപ്പുരോഗികളുടെ കുടുംബ സംഗമം

Tuesday 30 January 2024 1:45 AM IST

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ കിടപ്പുരോഗികളുടെ കുടുംബ സംഗമം നടത്തി. 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും വസ്ത്രങ്ങളും കുടുംബശ്രീ പ്രവർത്തകർ നൽകി. പാറയ്ക്കൽ മണ്ഡപം ഹാളിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ.പാർവതി സ്വാഗതം പറഞ്ഞു. എ.ബി.കെ.നാസർ,കവിതാ പ്രവീൺ,ഷീജ,ആർ.അജയകുമാർ,സുമയ്യ ബീവി,ഷീബ ബീവി,ശേഖരൻ,ഡോ.പൂർണിമ,സി.ഡി.എസ് ചെയർപേഴ്സൺ വിനീത,നഴ്സ് സന്ധ്യ,ആശ വർക്കർമാർ,ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement