മൊസാദ് ബന്ധം: ഇറാനിൽ നാല് പേരെ തൂക്കിലേറ്റി

Tuesday 30 January 2024 7:15 AM IST

ടെഹ്റാൻ: ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ മൊസാദുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് നാല് പേരെ തൂക്കിലേറ്റി ഇറാൻ. ഇറാക്കിലെ കുർദ്ദിസ്ഥാനിൽ നിന്ന് ഇറാനിലേക്ക് അനധികൃതമായി കടന്നുകയറിയ ഇവർ ഇസ്ഫഹാൻ നഗരത്തിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ ഫാക്ടറിയിൽ സ്ഫോടനത്തിന് പദ്ധതിയിട്ടെന്നാണ് ആരോപണം. മൊസാദിന് വേണ്ടി 2022 ജൂലായിൽ നടത്തേണ്ടിയിരുന്ന സ്ഫോടനം ഇറാൻ ഇന്റലിജൻസ് തകർത്തെന്നും പറയുന്നു.

Advertisement
Advertisement