കുറഞ്ഞ ചിലവിൽ പ്രസവചികിത്സ ചെത്തിപ്പുഴയിൽ താരാട്ട്' പദ്ധതിക്ക് തുടക്കം കുറിച്ചു

Friday 02 February 2024 1:17 AM IST
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞ ചിലവിൽ പ്രസവചികിത്സ ലഭിക്കുന്ന താരാട്ട് ചലച്ചിത്ര താരം ടിനി ടോം ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞ ചിലവിൽ പ്രസവചികിത്സ ലഭിക്കുന്ന മാതൃ-ശിശു പരിപാലന പദ്ധതി താരാട്ട് ചലച്ചിത്ര താരം ടിനി ടോം ഉദ്ഘാടനം ചെയ്തു. മാതൃശിശു സൗഹൃദ ഹോസ്പിറ്റൽ എന്ന അന്തർദ്ദേശീയ അംഗീകാരമുള്ള ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ നൂതന പദ്ധതിയാണ് താരാട്ട്. പദ്ധതിയുടെ ഭാഗമായി സാധാരണ പ്രസവങ്ങൾ 14300 രൂപയും സിസേറിയൻ 24750 രൂപയും മാത്രമണ് ചിലവുവരുന്നത്. ഇരുപത്തിനാല് മണിക്കൂറും സജ്ജമായ ലേബർ റൂം സൗകര്യവും അത്യാധുനിക ഓപ്പറേഷൻ തിയറ്ററും നിയോനറ്റോളജി വിഭാഗവുമുണ്ട്.

ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഫോൺ: 0481 2722100.

Advertisement
Advertisement