250 കോടി വാരി ഫൈറ്റർ

Saturday 03 February 2024 6:02 AM IST

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ ബോക്സ് ഓഫീസിൽ 250 കോടി പിന്നിട്ടു. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ, അനിൽ കപൂർ, കരൺസിംഗ് ഗ്രോവർ, അക്ഷയ് ഒബ്റോയ്, സഞ്ജിത ഷെയ്‌ക് എന്നിവരാണ് പ്രധാന താരങ്ങൾ. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഷം ഷേർ പത്താനി എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്.

സ്ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. വിയാകോം 18 സ്റ്റുഡിയോസും മർ ഫ്‌‌ലിക്സ് പിക്‌ചേഴ്സും ചേർന്നാണ് നിർമ്മാണം.

രമോൺചിബ്, സിദ്ധാർത്ഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ. വിശാൽ - ശേഖർ സംഗീതം നിർവഹിക്കുന്നു. മലയാളിയായ സത്‌ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാൻ നായകനായ പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ.