നെയ്‌റോബിയിൽ വൻ സ്‌ഫോടനം: 3 മരണം

Saturday 03 February 2024 7:09 AM IST

നെയ്റോബി: കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലുണ്ടായ വൻ വാതക സ്‌ഫോടനത്തിൽ 3 മരണം. 25 കുട്ടികളടക്കം 271 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം,​ വ്യാഴാഴ്ച രാത്രി 11.30ന് എംബകാസി മേഖലയിലെ ഒരു പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു.

നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ട്. ലോറിയിൽ നിന്ന് പുറത്തേക്ക് തെറിച്ച ഗ്യാസ് സിലിണ്ടറുകൾ സമീപത്തെ ടെക്സ്റ്റൈൽ വെയർഹൗസിൽ പതിക്കുകയും അവിടെ ശക്തമായ തീപിടിത്തമുണ്ടാവുകയും ചെയ്തു. അപകടത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement