'ഇപ്പോഴെങ്കിലും ഓര്‍മ്മിച്ചല്ലോ`, അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

Saturday 03 February 2024 5:18 PM IST

ന്യൂഡല്‍ഹി: മുതര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരത രത്‌ന പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മ്ലലികാര്‍ജുന്‍ ഖാര്‍ഗെ. ഡല്‍ഹി പിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.

അതേസമയം, ബിജെപി അദ്വാനിയെ ആദരിക്കാന്‍ വൈകിപ്പോയെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം. ഇന്ന് ബിജെപിക്ക് ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ക്കെല്ലാം കാരണം അദ്വാനിയാണെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ അഭിപ്രായപ്പെട്ടു. വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ അദ്വാനിയോട് ബിജെപി ചെയ്തിട്ടുണ്ടെന്നും സന്ദീപ് കുറ്റപ്പെടുത്തി.

അദ്വാനിക്ക് പുരസ്‌കാരം സമ്മാനിക്കാനുള്ള തീരുമാനത്തെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും സ്വാഗതം ചെയ്തു. സേന ഇത് വളരെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണെന്ന് ആനന്ദ് ദൂബെ ആവശ്യപ്പെട്ടു. ബാലാസാഹേബ് താക്കറേയ്ക്കും സവര്‍ക്കര്‍ക്കും എന്തുകൊണ്ടാണ് ഭാരത് രത്‌ന സമ്മാനിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.


തങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞന്‍ എന്നാണ് അഭിനന്ദനക്കുറിപ്പില്‍ അദ്വാനിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.''അദ്വാനിജിക്ക് ഭാരതരത്‌നം നല്‍കുന്ന വിവരം ഏറെ സന്തോഷത്തോടെ ഞാന്‍ അറിയിക്കുകയാണ്. പുരസ്‌കാരവിവരം അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും അഭിനന്ദനം പങ്കുവ്ക്കുകയും ചെയ്തു.

ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞനാണ് അദ്വാനിജീ. രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം നല്‍കിയ സംഭവനകള്‍ ബൃഹത്താണ്. സമൂഹത്തിന്റെ താഴേക്കിടയില്‍ നിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി മാറിയ സേവനമാണ് അദ്വാനിജീക്കുള്ളത്. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും ഉള്‍ക്കാഴ്ച പൂര്‍ണവുമായിരുന്നു''.- മോദി കുറിച്ചു.