കോൺഗ്രസ് കൺവെൻഷനുകൾ

Monday 05 February 2024 1:38 AM IST

മാവേലിക്കര: കോൺഗ്രസ് പഞ്ചായത്ത്, മുൻസിപ്പൽ കൺവെൻഷനുകൾ 6, 7 തീയതികളിൽ നടക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അറിയിച്ചു. 23ന് മാവേലിക്കരയിലെത്തുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി മാവേലിക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത കൺവെൻഷൻ 6ന് വൈകിട്ട് 4ന് വ്യാപാര ഭവനിൽ നടക്കും. തെക്കേക്കര പഞ്ചായത്ത് തല കൺവെൻഷൻ 7ന് 4.30ന് കുറത്തികാട് എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിലും വള്ളികുന്നം പഞ്ചായത്തുതല കൺവെൻഷൻ വൈകിട്ട് 6ന് കാമ്പിശ്ശേരിയിലും നടക്കും.

Advertisement
Advertisement