മച്ചാട് മാമാങ്കം: കാർണിവൽ കാൽ നാട്ടുകർമ്മം

Monday 05 February 2024 12:23 AM IST
മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാർണിവലിന്റെ കാൽ നാട്ടുകർമ്മം നിയമസഭാ സെക്രട്ടറിയും ജഡ്ജിയുമായ എ.എം. ബഷീർ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തും ജില്ലാ വ്യവസായ വകുപ്പും സംയുക്തമായി മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാർണിവലിന്റെ കാൽ നാട്ടുകർമ്മവും നോട്ടീസ് പ്രകാശനവും നിയമസഭാ സെക്രട്ടറിയും ജഡ്ജിയുമായ എ.എം. ബഷീർ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ വിളംബര പത്രിക പ്രകാശനം ചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, മച്ചാട് മാമാങ്കം തെക്കുംകര, പുന്നംപറമ്പ്, പനങ്ങാട്ടുകര, എന്നീ ദേശം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഈ മാസം 15 മുതൽ 21 വരെയാണ് കാർണിവൽ.

Advertisement
Advertisement