തീരദേശജനതയെ അവഗണിച്ചു

Tuesday 06 February 2024 1:31 AM IST

ആലപ്പുഴ : മത്സ്യമേഖലയോടും തീരദേശ ജനതയോടും നീതികേട് കാണിച്ച ബഡ്ജറ്റാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അനിൽ ബി.കളത്തിൽ ആരോപിച്ചു. 2019- 20 മുതൽ 2022-23 വരെ 6500 കോടി രൂപയുടെ തീരദേശ വികസന പാക്കേജ് പ്രഖ്യാപിച്ച സർക്കാർ അതിൽ എത്ര രൂപ ഈ കാലയളവിനുള്ളിൽ ചെലവഴിച്ചുവെന്ന് ബോദ്ധ്യപ്പെടുത്തണം.10 ശതമാനം പോലും തീരദേശത്ത് ചെലവഴിച്ചിട്ടില്ല. നിർദ്ദിഷ്ട ബഡ്ജറ്റിൽ 227.12 കോടി രൂപാ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. നിർദിഷ്ട തീരദേശ ഹൈവേയ്ക്കായി ഒരു രൂപ പോലും ബഡ്ജറ്റിൽ നീക്കി വെച്ചിട്ടില്ല.

Advertisement
Advertisement