വർണക്കൂടാരം

Wednesday 07 February 2024 1:23 AM IST

കടയ്ക്കാവൂർ: പ്രീ പ്രൈമറി കുട്ടികളുടെ സർഗവാസന വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ രൂപം കൊടുത്ത വർണക്കൂടാരം പദ്ധതിക്ക് നിലയ്ക്കാമുക്ക് ഗവ.യു.പി.എസിൽ തുടക്കമായി. ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.വക്കം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ അദ്ധ്യക്ഷത വഹിച്ചു.വക്കം പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി,സ്കൂൾ ഡെവലപ്മെന്റ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പ്രവീൺകുമാർ,ബി.ആർ.സി ട്രെയിനർ മനീഷ,കൺവീനർ ഷിബു കടയ്ക്കാവൂർ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതാദേവദാസ് സ്വാഗതവും എസ്.എം.സി ചെയർമാൻ വിജയൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement