കേന്ദ്രത്തിന്റെ ദ്രോഹനടപടികൾ: കേരളത്തിന്റെ ഡൽഹി സമരം നാളെ

Wednesday 07 February 2024 1:18 AM IST

ന്യൂഡൽഹി: കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും എൽ.ഡി.എഫ് എം.എൽ.എമാരും നാളെ ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധിക്കും.

കോൺഗ്രസ് ഒഴികെയുള്ള 'ഇന്ത്യാ'മുന്നണി പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമാന വിഷയം ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്ന് ഇതേ വേദിയിൽ പ്രതിഷേധിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി ഡൽഹിയിലെത്തി. മന്ത്രിമാരും എം.എൽ.എമാരും ഇന്നെത്തും. സമരത്തിൽ ഏതൊക്കെ കക്ഷികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ അവ്യക്തതയുള്ളതിനാൽ ഇന്നലെ വിളിച്ച പത്രസമ്മേളനത്തിൽ അക്കാര്യം വെളിപ്പെടുത്തിയില്ല.

യു.ഡി.എഫ് വിട്ടു നിൽക്കുന്നതിനാൽ ക്ഷണമുണ്ടെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം സമരത്തിന് വരില്ലെന്നാണ് സൂചന. ഡി.എം.കെ, ആർ.ജെ.ഡി, നാഷണൽ കോൺഫറൻസ്, ആംആദ്‌മി പാർട്ടി, ജെ.എം.എം, എൻ.സി.പി, ഇടതു പാർട്ടികൾ എന്നിവയുടെ ദേശീയ നേതാക്കളെയാണ് മുഖ്യമന്ത്രി പരിപാടിക്ക് ക്ഷണിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. സി.പി.എം നേതാവ് എളമരം കരീം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ കാര്യം ചോദിച്ചപ്പോൾ ക്ഷണിച്ചത് മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് നേതാക്കൾ നൽകിയത്. സംസ്ഥാന കോൺഗ്രസിന്റെ സമ്മർദ്ദം ദേശീയ നേതൃത്വത്തിന് മേൽ ഉണ്ടാകുമെന്നും അവർ സൂചിപ്പിച്ചു.

സമരം ധൂർത്താണെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവരും സ്വന്തം ചെലവിലാണ് പങ്കെടുക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

ഡി.എം.കെ കറുത്ത വേഷത്തിൽ: കേജ്‌രിവാളും മാനുമെത്തും

 തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്തുണ അറിയിച്ച് പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. ഡി.എം.കെ പ്രതിനിധികൾ കറുത്ത വേഷത്തിൽ സമരത്തിനെത്തും

 ആംആദ്‌മി പാർട്ടിയെ പ്രതിനിധീകരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാൻ എന്നിവർ പങ്കെടുത്തേക്കും

 സമരവേദി ജന്ദർമന്ദറിൽ നിന്ന് രാംലീലാ മൈതാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ട ഡൽഹി പൊലീസ് ഒടുവിൽ അതേ വേദിയിൽ അനുമതി നൽകി

 നാളെ രാവിലെ 11ന് കേരള ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് പുറപ്പെടും. ഡൽഹിയിലെ മലയാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കും

 സ്റ്റാ​ലി​നെ​ ​ന​ന്ദി അ​റി​യി​ച്ച് ​മു​ഖ്യ​മ​ന്ത്രി

അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള​ ​കേ​ര​ള​ത്തി​ന്റെ​ ​ഡ​ൽ​ഹി​ ​സ​മ​ര​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​ഡി.​എം.​കെ​യു​ടെ​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്ത​ ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​സ്റ്റാ​ലി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ന്ദി​ ​അ​റി​യി​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ഭ​ര​ണ​നി​ർ​വ​ഹ​ണ​ ​പ്ര​ക്രി​യ​യി​ലും​ ​ധ​ന​വി​നി​യോ​ഗ​ത്തി​ലും​ ​കൈ​ക​ട​ത്താ​നും​ ​അ​തു​വ​ഴി​ ​ഫെ​ഡ​റ​ൽ​ ​ത​ത്വ​ങ്ങ​ളെ​ ​അ​ട്ടി​മ​റി​ക്കാ​നു​മു​ള്ള​ ​കേ​ന്ദ്ര​ ​നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള​ ​യോ​ജി​ച്ച​ ​ശ​ബ്ദ​മാ​ണ് ​ജ​ന്ത​ർ​മ​ന്ത​റി​ൽ​ ​നാ​ളെ​ ​ഉ​യ​രു​ക.​ ​കേ​ര​ള​ത്തി​ന്റെ​ ​മ​ന്ത്രി​മാ​രും​ ​എം.​എ​ൽ.​എ​മാ​രും​ ​എം.​പി​മാ​രും​ ​അ​ണി​നി​ര​ക്കു​ന്ന​ ​പ്ര​തി​ഷേ​ധ​ ​വേ​ദി​യി​ൽ​ ​സ​മാ​ന​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​നേ​താ​ക്ക​ളും​ ​പ​ങ്കു​ചേ​രു​ക​യാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ഫേ​സ് ​ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​ജ​നാ​ധി​പ​ത്യ,​ ​മ​ത​നി​ര​പേ​ക്ഷ,​ ​ഫെ​ഡ​റ​ൽ​ ​മൂ​ല്യ​ങ്ങ​ളെ​ ​സം​ര​ക്ഷി​ക്കാ​നാ​യി​ ​വി​പു​ല​മാ​യ​ ​മു​ന്നേ​റ്റം​ ​ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ട്.​ ​സ്റ്റാ​ലി​ന്റെ​ ​പി​ന്തു​ണ​ ​ആ​ ​മു​ന്നേ​റ്റ​ത്തി​ന് ​കൂ​ടു​ത​ൽ​ ​ക​രു​ത്തു​ ​പ​ക​രു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.