വ്യാപാരമിത്ര ആനുകൂല്യ വിതരണം

Wednesday 07 February 2024 8:36 PM IST

കണ്ണൂർ: വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി മിത്ര പദ്ധതിയുടെ 111 ാം മത് ആനുകൂല്യ വിതരണവും ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനവും നാളെ നടക്കും. ചേംബർ ഹാളിൽ ഉച്ചയ്ക്ക് 12 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആനുകൂല്യ വിതരണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചികിത്സാനുകൂല്യ വിതരണം കെ.വി.സുമേഷ് എം.എൽ.എയും വ്യാപാരി മിത്ര ഐ.ഡി കാർഡ് വിതരണം ഡെപ്യൂട്ടി മേയർ പി. ഇന്ദിരയും നിർവഹിക്കും. ആനുകൂല്യ വിതരണം നാല് ലക്ഷം വീതം അഞ്ച് കുടുംബങ്ങൾക്കാണ് നൽകുന്നത്. മരണപ്പെട്ട വ്യാപാരി മിത്ര അംഗങ്ങളും പ്ലസ് ടു വരേയുള്ള മക്കൾക്ക് സ്‌കോളർഷിപ്പ് നല്കാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.എം.സുഗുണൻ, കെ.വി.ഉണ്ണികൃഷ്ണൻ, എ.എം.ഹമീദ് ഹാജി, കെ.പങ്കജവല്ലി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement