നെവാഡയിൽ ബൈഡന് ജയം

Thursday 08 February 2024 7:17 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ നെവാഡ സംസ്ഥാനത്ത് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന് ജയം. ബൈഡൻ 89.3 ശതമാനം വോട്ട് നേടി. 5.8 ശതമാനം പേർ ബാലറ്റിൽ ' നൺ ഒഫ് ദീസ് കാൻഡിഡേറ്റ്സ്' ( നോട്ടയ്ക്ക് തുല്യം )​ തിരഞ്ഞെടുത്തു. ബൈഡന്റെ എതിരാളിയായ എഴുത്തുകാരി മരിയാൻ വില്യംസൺ 2.9 ശതമാനം വോട്ടുമായി ഇതിനും പിന്നിലാണ് ഇടംനേടിയത്. അടുത്ത ഡെമോക്രാറ്റിക് പ്രൈമറി 27ന് മിഷിഗണിൽ നടക്കും. റിപ്പബ്ലിക്കൻ പാർട്ടി നെവാഡയിൽ ഇന്ന് ഔദ്യോഗിക ഉൾപാർട്ടി വോട്ട് ( കോക്കസ് ) നടത്തും.

Advertisement
Advertisement