ക്യാന്റീൻ വഴിയുള്ള മദ്യം നിറുത്തിയതിനെതിരെ ഹർജി

Friday 09 February 2024 6:18 AM IST

കൊച്ചി: തിരുവനന്തപുരം പള്ളിപ്പുറത്തെ സി.ആർ.പി.എഫ് ഗ്രൂപ്പ് ക്യാന്റീൻ വഴി മദ്യംലഭിക്കുന്ന സ്കീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ സി.ഐ.എസ്.എഫിൽനിന്ന് വിരമിച്ചവർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി.
സേനയിലെ മറ്റ് വിഭാഗങ്ങൾക്കെല്ലാം മദ്യംലഭിക്കുമ്പോൾ തങ്ങളെമാത്രം തഴയുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.
സി.ഐ.എസ്.എഫിനും മുമ്പ് ക്യാന്റീൻ വഴി മദ്യംലഭിച്ചിരുന്നു. ഇത് നിറുത്തലാക്കി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

Advertisement
Advertisement