ഷാനിലിന്റെ ചിത്രത്തിൽ സുരാജ്

Friday 09 February 2024 6:02 AM IST

പ്രധാന വേഷത്തിൽ ഷീലയും

ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകൻ. പഴയകാല അഭിനേത്രി ഷീല ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. നായികയെ ഉടൻ തീരുമാനിക്കും. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഫിലിപ്‌സ് ആൻഡ് ദ മങ്കിപ്പെൻ, അവരുടെ രാവുകൾ, അവിയൽ എന്നീ ചിത്രങ്ങൾക്കുശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഹ്യുമർ ഗണത്തിൽപ്പെട്ടതാണ്. നവാഗതരായ അലൻ ആന്റണി, മാളവിക മേനോൻ എന്നിവരാണ് തിരക്കഥ. താരനിർണയം പൂർത്തിയായി വരുന്ന ചിത്രം മെലാഞ്ച് ഫിലിം ഹൗസിന്റെ ബാനറിൽ ആണ് നിർമ്മാണം. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തിയ നിഴലിനുശേഷം മെലാഞ്ച് ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ്. പ്രോജക്ട് ഡിസൈനർ ജിനു. വി. നാഥ്. അതേസമയം

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് ആരംഭിക്കും . ഡേറ്റ് ക്ളാഷിനെ തുടർന്ന് ചിത്രത്തിൽനിന്ന് സൗബിൻ ഷാഹിർ പിൻമാറിയിരുന്നു. സൗബിന് നിശ്ചയിച്ച വേഷമാണ് സുരാജ് വെഞ്ഞാറൂട് അവതരിപ്പിക്കുക.ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം.

Advertisement
Advertisement