നാഥനില്ലാതെ ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വിഭാഗം: കാസർകോട്ട് പദ്ധതികൾ മുടങ്ങുന്നു

Thursday 08 February 2024 10:13 PM IST

കാസർകോട്: ജിയോളജിസ്റ്റ് ദീർഘനാളത്തെ അവധിയിൽ പോയതിനെ തുടർന്ന് കാസർകോട് ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ. ഇരുപത് ദിവസത്തെ അവധിയിലായിരുന്ന ജിയോളജിസ്റ്റ് കഴിഞ്ഞ ദിവസം തിരിച്ചെത്തി വീണ്ടും 20 ദിവസം കൂടി അവധിയെടുത്തതോടെയാണ് ഓഫീസ് പ്രവർത്തനം താളംതെറ്റിയത്. കണ്ണൂർ ജില്ലാ ജിയോളജിസ്റ്റിന് കാസർകോടിന്റെ ചുമതല നൽകിയിട്ടുണ്ടെങ്കിലും നയപരമായ തീരുമാനം വേണ്ട ഫയലുകൾ പരിശോധിക്കാൻ തയ്യാറാകാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം തടസപ്പെടുന്ന സ്ഥിതിയുണ്ട്.

ചെങ്കൽ ഖനനം, ക്വാറി, പാട്ടം അനുമതി,​ പെർമിറ്റ് , ഉപയോക്തൃ രജിസ്ട്രേഷൻ, ട്രാൻസിറ്റ് പാസ് , മിനറൽ ഡീലർ ലൈസൻസ് അനുവദിക്കൽ,​ചെങ്കൽ പണ ലൈസൻസ്,മണൽ ബുക്കിംഗ്, പാസ് നൽകൽ തുടങ്ങി നിർമ്മാണമേഖലയെ സാരമായി ബാധിക്കുന്ന വിഷയങ്ങളിലാണ് ജിയോളജിസ്റ്റ് തീരുമാനമെടുക്കേണ്ടത്.

അനുമതി പത്രവും പാസുകളും നൽകുന്നത് മുടങ്ങിയതോടെ ലക്ഷകണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് ചെങ്കൽ പണകളിലും ക്വാറികളിലും ക്രഷറുകളിലും കെട്ടികിടക്കുന്നത്. ക്വാറികൾക്ക് പെർമിറ്റ് നൽകുന്നതിനുള്ള നിരവധി അപേക്ഷകൾ തടഞ്ഞുവച്ച നിലയിലാണ്. ജില്ലാ ഓഫീസർ നിശ്ചിത അവധി കഴിഞ്ഞ് എത്തുമ്പോഴേക്കും നിലവിലുള്ള പെർമിറ്റുകളുടെ കാലാവധി കഴിയും. മാർച്ച് മാസത്തിന് മുമ്പ് നിരവധി റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കേണ്ടതുണ്ട്. നിർമ്മാണ സാമഗ്രികൾ യഥാസമയം എത്തിക്കാൻ കഴിയാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടം ആ വഴിക്കും സംഭവിക്കുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പിടികൂടിയ കേസുകളിൽ പിഴ അടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഓഫീസിലുള്ളത്. .

സർക്കാരിനും നഷ്ടം

മുടങ്ങുന്നത് ഇവയും

ലക്ഷ്യം ഖനന, ക്വാറി പ്രവർത്തന നിയന്ത്രണം

ധാതുക്കളുടെ ചലനം നിയന്ത്രിക്കുന്നതിന് ആനുകാലിക പരിശോധന

നിയമപ്രകാരം ഖനനത്തിനും ക്വാറികൾക്കും നിയന്ത്രണത്തോടെ പാട്ടത്തിന് അനുമതി നൽകൽ

ധാതുക്കളുടെ അനധികൃത ഗതാഗതം

ഖനനം, ക്വാറി പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം. ധാതുവിഭവങ്ങളുടെ പര്യവേക്ഷണം വികസനം

അനധികൃത ഖനനം തടയൽ,​സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനം വർദ്ധിപ്പിക്കൽ

ആധുനിക സാങ്കേതികവിദ്യ വഴി ധാതു പര്യവേക്ഷണം

ഗ്രേഡ്, വ്യാവസായിക ഉപയോഗാടിസ്ഥാനത്തിൽ വിഭവങ്ങൾ തരംതിരിക്കുക

ധാതു അധിഷ്ഠിത വ്യവസായ വികസനം

 ധാതുക്കളുടെ കയറ്റുമതിസാധ്യതകൾ തിരിച്ചറിയുക.

Advertisement
Advertisement