നാടകോത്സവം: സംഘാടകസമിതി

Friday 09 February 2024 1:32 AM IST

ആലപ്പുഴ: കേരള സർവകലാശാല യൂണിയൻ നാടകോത്സവം 23, 24 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗംനഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ആർ.മീനാക്ഷി,​ ജോയിന്റ് സെക്രട്ടറി അനാമിക, സെനറ്റംഗം എസ്.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

എച്ച്.സലാം എം.എൽ.എയെ (ചെയർമാൻ), കെ.കെ. ജയമ്മ (ആക്ടിംഗ് ചെയർപേഴ്സൺ), എം.ശിവപ്രസാദ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement