കാക്ക കാഷ്‌ഠിക്കാനായി പ്രാർത്ഥിക്കേണ്ട നക്ഷത്രജാതർ, നടന്നാൽ സമ്പത്തും ഭാഗ്യവും ഫലം

Saturday 10 February 2024 4:44 PM IST

പൂർവികരുടെ അംശമാണ് കാക്കയെന്ന് പൊതുവെ പറയാറുണ്ട്. അതുകൊണ്ടുതന്നെ കർക്കടക വാവുബലി ദിവസങ്ങളിലടക്കം കാക്കയ‌്ക്ക് അന്നം നൽകുന്ന ആചാരം നിലവിലുണ്ട്. കാക്ക നിറുത്താതെ കരഞ്ഞാൽ ആരെങ്കിലും വിരുന്നുവരുമെന്ന വിശ്വാസം ഇന്നും നാട്ടിൻപുറങ്ങളിൽ ദൃഢമാണ്. ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ വരാഹമിഹിരന്റെ ബൃഹദ്‌സംഹിത എന്ന ഗ്രന്ഥത്തിൽ നിമിത്ത ശാസ്ത്ര ഭാഗത്ത് കാക്കകൾക്കുള്ള പ്രാധാന്യം വിവരിക്കുന്നുണ്ട്.

യാത്രയ‌്ക്കിറങ്ങുമ്പോൾ കാക്കയെ കാണുകയാണെങ്കിൽ ഉദ്ദേശിച്ച കാര്യം നടക്കും. എന്നാൽ യാത്ര പുറപ്പെടുമ്പോൾ കാക്ക പറക്കുന്നത് കണ്ടാൽ വിവിധ ഫലങ്ങളാണ്. ഉദാഹരണമായി വലത്തു നിന്നും ഇടത്തോട്ടാണ് കാക്ക പോയതെങ്കിൽ ധനലാഭവും, ഇടത്തു നിന്ന് വലത്തോട്ടാണ് പോയതെങ്കിൽ ധന നഷ്‌ടവുമാണ് ഫലം.

ഒരു കാക്ക മറ്റൊരു കാക്കയ‌്ക്ക് ആഹാരം കൊടുക്കുന്നത് കണ്ടാൽ യാത്ര ശുഭകരമാകുമെന്നും, കാര്യം മംഗളമായി തീരുമെന്നും പറയപ്പെടുന്നു. ഒരാളുടെ യാത്രാവേളയിൽ അയാളുടെ വാഹനം, കുട, ചെരിപ്പ് അല്ലെങ്കിൽ അയാളുടെ ശരീരം ദേഹത്ത് കാഷ്‌ഠിച്ച അനുഭവം മിക്കവർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. കാക്ക കാഷ്ഠിച്ച വിഷമത്താൽ കഷ്ടകാലമെന്ന് കരുതുന്നവരുണ്ടെങ്കിലും ഭാഗ്യമാണെന്നാണ് വിശ്വാസം. യഥാർത്ഥത്തിൽ ഇവർക്ക് സാമ്പത്തിക നേട്ടമാണ് ഫലമെന്നും പറയപ്പെടുന്നു.

ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, തൃക്കേട്ട, പൂരം, പൂരാടം, പൂരുരുട്ടാതി എന്നീ നക്ഷത്രജാതരുടെ ശരീരത്തിൽ കാക്ക കാഷ്‌ഠിച്ചാൽ അശുഭവും മറ്റുള്ള നക്ഷത്രക്കാർക്ക് സാമ്പത്തിക നേട്ടവും ഉണ്ടാകും എന്നും വിശ്വാസമുണ്ട്