ശില്പപശാല നടത്തി

Saturday 10 February 2024 10:23 PM IST

തൊടുപുഴ: വനിതാ സാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എഴുത്ത്കാരികളുടെ ശില്പശാല 'എഴുത്തിടം' എന്ന പേരിൽ തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ നടന്നു. കേരള സാഹിത്യ അക്കാദമി അംഗം വി.എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷേർളിമണലിൽ അദ്ധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി.എം.ശോഭനകുമാരി, കെ.ജയചന്ദ്രൻ, സുഗതൻ കരുവാറ്റ, മോബിൻ മോഹനൻ, പി.എം.നാരായണൻ, ദീപമോൾ ഇ.യു, മിനി മീനാക്ഷി, ഷീലാ ലാൽ, ബിന്ദു പത്മകുമാർ, സുമ റോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement