യേശുദാസും മോഹൻലാലും ഒരേ ഫ്രെയിമിൽ,​ ഗാനഗന്ധർവ്വനെ അമേരിക്കയിലെ വസതിയിൽ സന്ദർശിച്ച് സൂപ്പർതാരം

Sunday 11 February 2024 9:44 PM IST

അ​മേ​രി​ക്ക​യി​ലെ​ ​വ​സ​തി​യി​ൽ​ ​ഗാ​ന​ഗ​ന്ധ​ർ​വ​ൻ​ ​കെ.​ജെ.​ ​യേ​ശു​ദാ​സി​നെ​ ​സ​ന്ദ​ർ​ശി​ച്ച് ​മോ​ഹ​ൻ​ലാ​ൽ.​ ​മ​ല​യാ​ളി​ക​ളു​ടെ​ ​അ​ഭി​മാ​ന​മാ​യ​ ​ര​ണ്ട് ​അ​തു​ല്യ​ ​പ്ര​തി​ഭ​ക​ളെ​ ​ഒ​രേ​ ​ഫ്രെ​യി​മി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ​ഒ​പ്പ​മാ​ണ് ​യേ​ശു​ദാ​സി​നെ​ ​കാ​ണാ​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തി​യ​ത്.

ഗാ​ന​ഗ​ന്ധ​ർ​വ​ന്റെ​ ​വ​സ​തി​യി​ൽ...​ ​പ്രി​യ​പ്പെ​ട്ട​ ​ദാ​സേ​ട്ട​നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​മേ​രി​ക്ക​യി​ലെ​ ​വീ​ട്ടി​ൽ​ ​ചെ​ന്ന് ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ൽ​ ​എ​ന്ന​ ​കു​റി​പ്പോ​ടെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ബ​റോ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​മേ​രി​ക്ക​യി​ൽ​ ​എ​ത്തി​യ​താ​യി​രു​ന്നു​ ​മോ​ഹ​ൻ​ലാ​ൽ.

മാ​ർ​ച്ച് 28​ന് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ബ​റോ​സ് ​ത്രീ​ഡി​യി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ര​ണ്ട് ​ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​വാ​സ്കോ​ഡ​ ​ഗാ​മ​യു​ടെ​ ​നി​ധി​ ​സൂ​ക്ഷി​പ്പു​കാ​ര​നാ​യ​ ​ഭൂ​ത​മാ​ണ് ​ബ​റോ​സ്.​ ​നാ​നൂ​റു​ ​വ​ർ​ഷ​മാ​യി​ ​നി​ധി​ക്ക് ​കാ​വ​ലി​രി​ക്കു​ന്ന​ ​ബ​റോ​സ് ​അ​തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​അ​വ​കാ​ശി​യെ​യാ​ണ് ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​നി​ധി​ ​തേ​ടി​ ​ഒ​രു​ ​കു​ട്ടി​ ​ബ​റോ​സി​ന് ​മു​ന്നി​ലെ​ത്തു​ന്ന​താ​ണ് ​സി​നി​മ​യു​ടെ​ ​പ്ര​മേ​യം. വി​ദേ​ശ​ ​ന​ടി​ ​പാ​സ് ​വേ​ഗ,​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം​ ​എ​ന്നി​വ​രു​ടെ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​ന്തോ​ഷ് ​ശി​വ​ൻ.​ ​ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ് ​നി​ർ​മ്മാ​ണം.