ഉറക്കഗുളിക ചോദിച്ചെത്തി, ഫാര്‍മസി ചില്ലുകള്‍ കൈകൊണ്ട് അടിച്ച് തകര്‍ത്തു; അക്രമം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍

Sunday 11 February 2024 11:45 PM IST

തിരുവനന്തപുരം: ഉറക്കഗുളിക ചോദിച്ചെത്തിയത് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അക്രമം. ഗുളിക ചോദിച്ചെത്തിയ ആള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി ഫാര്‍മസിയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തതായി പരാതി.

ഗുളിക നല്‍കാന്‍ കുറിപ്പടി വേണമെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ പ്രകോപിതനായ ഇയാള്‍ കൈ കൊണ്ട് ഗ്ലാസ് ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അധികൃതരുടെ രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ ഉടന്‍ മറ്റ് നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement