ഭ്രമയുഗം ട്രെയിലർ ലോഞ്ച് ,​ കറുപ്പണിഞ്ഞ് മാസായി മമ്മൂട്ടി

Tuesday 13 February 2024 6:00 AM IST

ഭ്രമയുഗം സിനിമയുടെ ട്രെയിലർ ലോഞ്ചിന് അബുദാബി അൽവഹ്‌ദ മാളിൽ മമ്മൂട്ടി എത്തിയത് കറുപ്പ് അണിഞ്ഞ് മാസ് ലുക്കിൽ. മമ്മൂട്ടി പ്രതിനായകനായി എത്തുന്ന രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ ട്രെയിലർ ഭീതി പടർത്തി, ആകാംക്ഷ നിറയ്ക്കുന്നു. ട്രെയിലറിൽ പഴക്കംചെന്നൊരു മനയാണ് പശ്ചാത്തലം. ഫെബ്രുവരി 15ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും. 22 ലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് .ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ മെഗാ മീഡിയ ആണ് കേരളത്തിൽ വിതരണം. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ടി ഡി രാമകൃഷ്ണൻ, പി.ആർ. ഒ ശബരി.