നാട്ടുവൈദ്യന്മാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും
Tuesday 13 February 2024 9:31 PM IST
കോട്ടയം: പാരമ്പര്യ നാട്ടു വൈദ്യത്തിനോ, വൈദ്യൻന്മാർക്കോ വേണ്ട സംരക്ഷണം സംസ്ഥാന സർക്കാരോ, കേന്ദ്ര ഗവൺമെന്റോ നൽകുന്നില്ലെന്ന് ട്രഡീഷണൽ ഇൻഡിജനസ് മെഡിക്കൽ ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പാരമ്പര്യ നാട്ടുവൈദ്യം ഒരു അക്കാഡമിയുടെ കീഴിലും അഭ്യസിപ്പിക്കുവാൻ കഴിയുന്ന ഒന്നല്ല. എന്നിട്ടും ഭാരതീയ നാട്ടു വൈദ്യത്തെയും വൈദ്യൻമാരെയും സംരക്ഷിക്കാൻ ഉള്ള നിയമം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കുന്നില്ല. ചെറുകിട പാരമ്പര്യ കച്ചവടക്കാരെ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിൽ വിവിധ പാരമ്പര്യ പൈതൃക മേഖലയിലുള്ളവരെ കോർത്തിണ്ണക്കി കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ഇ.എസ്.ജോർജ് വൈദ്യൻ, അഡ്വ: രഘുനാഥ് റ്റി.എം,സുരേഷ് കുമാർ വൈദ്യൻ തളിക്കുളം, സി.ജെ.തോമസ് വൈദ്യൻ, കെ.ഡി.സെയ്ബാൻ വൈദ്യൻ എന്നിവർ അറിയിച്ചു.