അനധികൃത അവധിയിൽ ഉടൻ നടപടി: മന്ത്രി വീണ
Tuesday 13 February 2024 1:38 AM IST
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർ അനധികൃത അവധിയെടുത്താൽ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. അനുവദനീയമായതിലും 15 ദിവസത്തിലേറെ അവധിയിൽ പോയാൽ അനധികൃത അവധിയായി കണക്കാക്കും. ഉടൻ നടപടിയുണ്ടാവും. അവധി അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കണമെന്നും കെ.പി.എ. മജീദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.