തിര. കേസ്: കെ.ബാബുവിന് തിരിച്ചടി

Tuesday 13 February 2024 1:01 AM IST

ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.ബാബു എം.എൽ.എയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുൻമന്ത്രി കൂടിയായ കെ.ബാബു സമർപ്പിച്ച ഹർജി തള്ളി. ഇതോടെ, ഹൈക്കോടതിയിലെ തിരഞ്ഞെടുപ്പ് കേസിൽ വിചാരണ തുടരും. മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ടു പിടിച്ചതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് എം. സ്വരാജിന്റെ ആവശ്യം. എന്നാൽ, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കെ. ബാബുവിന്റെ വാദം.

Advertisement
Advertisement