വിദേശ സർവകലാശാല :സി.പി.എം എതിരെന്ന് എം.വി. ഗോവിന്ദൻ

Tuesday 13 February 2024 1:06 AM IST

തിരുവനന്തപുരം:വിദേശ സർവകലാശാലകൾ നാളെ നടപ്പാക്കുമെന്നല്ല, അതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്നാണ് ബഡ്ജറ്റിൽ പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശ സർവകലാശാലകൾക്ക് അന്നും ഇന്നും സി.പി.എം എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

. എന്നാൽ പാർട്ടിയും സർക്കാരും ഒന്നല്ല, പാർട്ടി നിലപാടുകളും തീരുമാനങ്ങളും അതേ പടി സർക്കാറിന് നടപ്പാക്കാനാവില്ല. സോഷ്യലിസ്റ്റ് വിപ്ലവം നടന്ന നാടല്ല ഇത്. വിദേശ സർവകലാശാലകളെന്നത് കേന്ദ്രസ ർക്കാർ പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയ കാര്യമാണ്. സർക്കാരെന്ന നിലയിൽ കേരളത്തിന് ഇക്കാരൃത്തിൽ നിലപാടെടുക്കാതെ മാറി നിൽക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം ഇത്തരത്തിൽ യൂണിവേഴ്സിറ്റികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം പറഞ്ഞ പടി ഈച്ചക്കോപ്പിയടിക്കാനല്ല കേരളം തീരുമാനിച്ചത്.അതുകൊണ്ടാണ് പരിശോധിക്കാമെന്ന് ബഡ്ജറ്റിൽ പരാമർശിച്ചത്. ആരോടെല്ലാം ചർച്ച നടത്താമോ അവരുമായെല്ലാം സംസാരിക്കും. പഴുതുകൾ എന്തെല്ലാമെന്ന പരിശോധനയാണ് നടക്കുക. പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബന്ധതയും സുതാര്യതയും നിലനിറുത്തും.. എന്നാൽ നാളെത്തന്നെ വിദേശ സർവകലാശാല അംഗീകരിക്കുമെന്നല്ല ഇതിനർത്ഥം. . സി.പി.ഐ ഇക്കാര്യത്തിൽ എതിർപ്പൊന്നും പറഞ്ഞിട്ടില്ല. അതേ സമയം വിദേശ സർവകലാശാലകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കാനുമാവില്ല. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം നേരത്തെ തന്നെ കേരളത്തിലുണ്ട്. അതു കൊണ്ട് സ്വകാര്യ നിക്ഷേപം പ്രശ്നമല്ല..

വിദേശ സർവകലാശാലകളുടെ കാര്യത്തിൽ പി.ബിയുടെ അംഗീകാരം വേണോ എന്ന ചോദ്യത്തതിന് പി.ബിയെ പ്രതിനായക സ്ഥാനത്ത് നിറുത്തേണ്ടതില്ല എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സി.പി.എം മുദ്രാവാക്യമെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും,സർക്കാരിനും നടപ്പിലാക്കാനാകില്ല. അത് 1957ൽ തന്നെ സാധിച്ചിട്ടില്ല. അതാണ് പരിമിതി.കേരളമെന്നു പറഞ്ഞാൽ വേറെ എന്തോ റിപ്പബ്ലിക്കാണ്,.സോഷ്യലിസ്റ്റ് ഗവൺമെന്റാണ്, കമ്മ്യൂണിസ്റ്റ് ഗവൺമെന്റാണെന്ന തിരുത്തലൊന്നും വേണ്ട,നരേന്ദ്ര മോദിയുടെ കുത്തക മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വ ധനകാര്യ മൂലധനത്തിന്റേയും താൽപര്യം സംരക്ഷിക്കുന്ന ഭരണകൂട സംവിധാനത്തിന്റെ ഭാഗമാണ് കേരളം. പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് സർക്കാരിന് എന്ത് നിലപാട് സ്വീകരിക്കാനാകും എന്നതിൽ തുറന്ന ചർച്ച നടക്കട്ടെ.

 സ​ഭ​യി​ൽ​ ​എ​തി​ർ​ത്ത് സി.​പി.​ഐ​യും

വി​ദേ​ശ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​നെ​തി​രെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​സി.​പി.​ഐ​യും.
ച​ർ​ച്ച​ക​ൾ​ക്ക് ​ശേ​ഷം​ ​മാ​ത്രം​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​മ​തി​യെ​ന്ന് ​പാ​ർ​ട്ടി​ ​അം​ഗം​ ​ഇ.​കെ.​വി​ജ​യ​ൻ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ബ​ഡ്ജ​റ്റ് ​പൊ​തു​ച​ർ​ച്ച​യി​ൽ​ ​നി​റ​ഞ്ഞു​നി​ന്ന​ ​വി​ഷ​യ​വും​ ​ഇ​താ​യി​രു​ന്നു.
മു​ൻ​ ​യു.​ഡി.​എ​ഫ്.​ ​ഭ​ര​ണ​കാ​ല​ത്ത് ​വി​ദേ​ശ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​തി​നെ​തി​രെ​ ​ഇ​ട​തു​ ​വി​ദ്യാ​ർ​ത്ഥി,​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ൾ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​സ​മ​ര​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തു​ക​യും​ ,​ ​അ​ന്ന​ത്തെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​ടി.​പി.​ശ്രീ​നി​വാ​സ​നെ​ ​എ​സ്.​എ​ഫ്.​ ​ഐ​ക്കാ​ർ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ചെ​യ്ത​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു​ ​വി​മ​ർ​ശ​ന​ങ്ങ​ൾ.​ ​മു​ൻ​ ​എ​സ്.​എ​ഫ്.​ഐ.​നേ​താ​വു​ ​കൂ​ടി​യാ​യ​ ​ധ​ന​മ​ന്ത്രി​ ​ത​ന്നെ​ ​അ​ത് ​ബ​ഡ്ജ​റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന്.​സ​മ​ര​ത്തി​ൽ​ ​ര​ക്ത​സാ​ക്ഷി​യാ​യ​ ​പു​ഷ്പ​നോ​ട് ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്നും​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
പാ​വം​ ​പി​ടി​ച്ച​ ​ടി.​പി.​ശ്രീ​നി​വാ​സ​നെ​ ​ത​ല്ലി​യി​ട്ട് ​ഒ​രു​ ​നാ​ണ​വു​മി​ല്ലാ​തെ​ ​വി​ദേ​ശ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യ്ക്ക് ​ചു​വ​പ്പു​പ​ര​വ​താ​നി​ ​വി​രി​ക്കു​മ്പോ​ൾ​ ​ടി.​പി.​യോ​ട് ​മാ​പ്പ് ​പ​റ​യാ​നു​ള്ള​ ​മ​ര്യാ​ദ​യെ​ങ്കി​ലും​ ​കാ​ട്ട​ണ​മെ​ന്ന് ​പി.​സി.​ ​വി​ഷ്ണു​നാ​ഥ് ​പ​റ​ഞ്ഞു.​ബ​ഡ്ജ​റ്റി​ൽ​ ​വി​ദേ​ശ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ധ​ന​മ​ന്ത്രി​ക്ക് ​ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യോ​ ​എ​ന്നാ​ണ് ​ലീ​ഗ് ​അം​ഗം​ ​എ​ൻ.​ഷം​സു​ദ്ദീ​ന്റെ​ ​ചോ​ദ്യം..​വി​ദേ​ശ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​വി​രു​ദ്ധ​ ​സ​മ​ര​മെ​ന്ന​ ​പേ​രി​ൽ​ ​എ​ത്ര​യെ​ത്ര​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് ​സ​മ​ര​ത്തി​ലേ​ക്കും​ ​മ​ർ​ദ്ദ​ന​ത്തി​ലേ​ക്കും​ ​ത​ള്ളി​വി​ട്ട​തെ​ന്ന് ​കെ.​കെ.​ര​മ​ ​ചോ​ദി​ച്ചു.​ ​ഇ​ങ്ങ​നെ​ ​ന​യം​ ​മാ​റു​മ്പോ​ൾ​ ​മു​ൻ​ ​ചെ​യ്തി​ക​ൾ​ക്ക് ​മാ​പ്പ് ​പ​റ​യ​ണം.​അ​ല്ലെ​ങ്കി​ൽ​ ​ജ​ന​ത​ ​നി​ങ്ങ​ളെ​നോ​ക്കി​ ​കു​ലം​കു​ത്തി​യെ​ന്ന് ​വി​ളി​ക്കു​മെ​ന്ന് ​ര​മ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​വി​ദേ​ശ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​വി​ഷ​യ​ത്തി​ൽ​ ​വൈ​കി​യെ​ങ്കി​ലും​ ​വി​വേ​ക​മു​ദി​ച്ച​ത് ​ന​ന്നാ​യെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​എ​സ്.​എ​ഫ്.​ഐ.​ ​നേ​താ​ക്ക​ളാ​യി​രു​ന്ന​ ​സ്വ​രാ​ജും​ ​ശ്രീ​രാ​മ​കൃ​ഷ്ണ​നും​ ​സി​ന്ധു​ജോ​യി​യു​മൊ​ക്കെ​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​എ​ത്ര​ ​സ​ഹി​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് ​ഒാ​ർ​ക്കു​മ്പോ​ൾ​ ​സ​ഹ​താ​പ​മു​ണ്ടെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.