ഇന്ന് കടയടപ്പ് സമരം
Tuesday 13 February 2024 1:12 AM IST
തിരുവനന്തപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസമായ ഇന്ന് സംസ്ഥാനമൊട്ടാകെ കടയടപ്പ് സമരം നടത്തും. രാവിലെ മുതൽ വൈകിട്ട് വരെയാണ് സമരം. തിരുവനന്തപുരത്ത് സമാപന സമ്മേളനവും നടത്തും. എന്നാൽ വ്യാപാരി വ്യവസായി സമിതിയിലുള്ളവർ കടകൾ തുറക്കും.