അശോക് ചവാൻ ബി.ജെ.പിയിൽ

Wednesday 14 February 2024 2:00 AM IST

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ചതിന്റെ പിറ്റേന്ന് തന്നെ ബി.ജെ.പിയിൽ ചേർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ രാജ്യസഭയിലേക്കെന്ന് സൂചന. മഹാരാഷ്‌ട്രയിൽ വരുന്ന ആറു ഒഴിവുകളിലൊന്നിൽ ചവാൻ സ്ഥാനാർത്ഥിയാകും. ഇന്നലെ മുംബയ് ബി.ജെ.പി ഓഫീസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ചവാൻ ബി.ജെ.പി അംഗത്വമെടുത്തത്.

രാജ്യസഭാ തിരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള അവസാന ദിവസം നാളെയാണ്. ഇതു മുന്നിൽ കണ്ടാണ് ചവാൻ ബി.ജെ.പി അംഗത്വമെടുത്തതെന്നാണ് സൂചന. അതേസമയം ചവാൻ പദവികൾ ആഗ്രഹിച്ചല്ല ബി.ജെ.പിയിൽ വന്നതെന്ന് ഫട്‌നാവിസ് പറഞ്ഞു. വലിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചതിനാൽ അത്തരം ആഗ്രഹങ്ങളില്ലെന്നും നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളിൽ പങ്കുചേരുക മാത്രമാണ് ലക്ഷ്യമെന്നും ചവാൻ പറഞ്ഞതായും ഫട്നവിസ് വിശദീകരിച്ചു.

 വികസനത്തിന സംഭാവന നൽകാനെന്ന് ചഹാൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സംഭാവന നൽകണമെന്ന ആഗ്രഹത്തോടെയാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അശോക് ചവാൻ വ്യക്തമാക്കി. ഒരു പദവിയും ആവശ്യപ്പെടാതെയുള്ള നിരുപാധികമായ നീക്കമാണിത്. 38 വർഷം രാഷ്ട്രീയത്തിൽ സേവനമനുഷ്ഠിച്ച എനിക്ക് ഇതൊരു പുതിയ ഇന്നിംഗ്സാണെന്നും ചവാൻ പറഞ്ഞു.

Advertisement
Advertisement