കള്ളപ്പണം വെളുപ്പിക്കൽ; പേ ടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം

Thursday 15 February 2024 1:24 AM IST

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ യു.പി.ഐ കമ്പനിയായ പേ ടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് അന്വേഷണം. ഇ.ഡിയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും (എഫ്‌.ഐ.യു) റിസർവ് ബാങ്കിൽ നിന്ന് റിപ്പോർട്ട് തേടി. എന്നാൽ അന്വേഷണ വാർത്ത പേ ടിഎം അധികൃതർ നിഷേധിച്ചു. ചട്ടലംഘനം നടത്തിയതിന് പേ ടിഎമ്മിന് എതിരെ സ്വീകരിച്ച നടപടികൾ തിരുത്തില്ലെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. വിശദമായി പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡിഅന്വേഷണം. ഡിജിറ്റൽ പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെത്തുടർന്ന് ഫെബ്രുവരി 29നു ശേഷം പേ ടിഎമ്മിന്റെ സേവനങ്ങൾക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു.

Advertisement
Advertisement