കരാർ നിയമനം; അഭിമുഖം 24ന്

Thursday 15 February 2024 12:21 AM IST

തൃശൂർ: സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷനിൽ കുക്ക്, ക്ലീനിംഗ് സ്റ്റാഫിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 30 വയസിന് മുകളിൽ പ്രായമുള്ളവർക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കുക്കിന് 12,000 രൂപയും ശുചീകരണ തൊഴിലാളിക്ക് 9,000 രൂപയുമാണ് ശമ്പളം. യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 24ന് രാവിലെ 10ന് രാമവർമപുരത്തുള്ള മോഡൽ ഹോമിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് ഫോൺ: 9061809973, 04872328250.

Advertisement
Advertisement